കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച 10.50 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ചെര്‍ക്കള സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

 മംഗളൂരു: കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച 10.50 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് ചെര്‍ക്കള സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. ചെര്‍ക്കളയിലെ ഹുസൈന്‍ റാസി മൊയ്തീന്‍ അബൂബക്കറിനെ(26)യാണ് കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.  ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് ഹുസൈന്‍ മംഗളൂരു വിമാനത്താവളത്തിലെത്തിയത്. കസ്റ്റംസ് ഇയാളില്‍ നിന്ന് 219 ഗ്രാം തൂക്കം വരുന്ന തങ്കം പിടികൂടുകയായിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ഇതിന് 10,55,580 രൂപയോളം വിലവരും. കളിപ്പാട്ടങ്ങളും അടുക്കള ഉപകരണങ്ങളും നിറച്ച രണ്ട് കടലാസുപെട്ടിക്കിടയില്‍ തങ്കം പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.

0 Response to "കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച 10.50 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ചെര്‍ക്കള സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3