കോളജ് റാങ്കിങ്: കാസർകോട് ഗവ. കോളജിന് ദേശീയ തലത്തിൽ 82ാം റാങ്ക്

കോളജ് റാങ്കിങ്: കാസർകോട് ഗവ. കോളജിന് ദേശീയ തലത്തിൽ 82ാം റാങ്ക്

കോളജ് റാങ്കിങ്: കാസർകോട് ഗവ. കോളജിന് ദേശീയ തലത്തിൽ 82ാം റാങ്ക്

കാസർകോട് : 2021ലെ ദേശീയ ഉന്നത വിദ്യാഭ്യാസ റാങ്കിങ്ങിൽ കേരളത്തിലെ കോളജുകളിൽ 12ാം സ്ഥാനവും ഗവ.കോളജുകളിൽ മൂന്നാം സ്ഥാനവും കാസർകോട് ഗവ.കോളജിന്. കണ്ണൂർ സർവകലാശാലയിലെ കോളജുകളിൽ ഒന്നാം സ്ഥാനവും കോളജിനു ലഭിച്ചു.



 കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് 2015 മുതൽ നടത്തി വരുന്ന റാങ്കിങ്ങിൽ ഇത്തവണ കഴിഞ്ഞ വർഷത്തേക്കാൾ ഒരു സ്ഥാനം ഉയർന്ന് 82ാം റാങ്ക് കരസ്ഥമാക്കി.
എല്ലാ വിഭാഗങ്ങളിലുമുള്ള ഉയർന്ന വിജയ ശതമാനം, കുട്ടികളുടെ ഉപരിപഠനത്തിനും തൊഴിലിനുമുള്ള സാധ്യത, സർക്കാരിൽ നിന്നു ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളുടെ മികച്ച വിനിയോഗം എന്നിവയാണ് താരതമ്യേന വലിയ പല കോളജുകളെ പോലും മറി കടന്ന് രാജ്യത്ത് ആദ്യ 100ൽ ഇടം പിടിക്കാൻ സഹായിച്ചത്. കഴിഞ്ഞ വർഷം 11 കോടി രൂപയിലേറെ സഹായമാണ് വിവിധ ഇനങ്ങളിലായി കോളജിനു ലഭിച്ചത്.
2017-2018, 2018-2019, 2019- 2020 അക്കാദമിക് വർഷങ്ങളിലെ പ്രവർത്തന മികവാണ് റാങ്കിങ്ങിനു പരിഗണിച്ചത്. യുജി–പിജി വിഭാഗങ്ങളിലെല്ലാം നേടിയ വിവിധ റാങ്കുകൾ, ധാരാളം സ്കോളർഷിപ്പുകളും പഠന ഗ്രാന്റുകളും നേടുന്ന കുട്ടികളുടെ സാന്നിധ്യം, ഗവേഷണ ബിരുദം നേടിയ സ്ഥിരാധ്യാപകരുടെ എണ്ണത്തിലുള്ള വർധന തുടങ്ങിയവയെല്ലാം പിന്നാക്ക ജില്ലയിലായിട്ടു കൂടി ഈ കോളജിനെ മികവിലേക്കു നയിച്ചു.
വിദ്യാർഥികളിൽ ഭൂരിഭാഗവും പെൺകുട്ടികളാണെന്നതും സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥ നേരിടുന്നവരും ഭിന്നശേഷിക്കാരുമായ കുട്ടികൾക്ക് പ്രവേശനം നൽകുന്നു എന്നതും റാങ്കിങ്ങിൽ മുന്നിലെത്താൻ കോളജിനെ സഹായിച്ചു. ഈ വർഷം ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകളിൽ കണ്ണൂർ സർവകലാശാലയിലെ ഒട്ടേറെ റാങ്കുകളും കോളജിലെ വിദ്യാർഥികൾ കരസ്ഥമാക്കിയിരുന്നു.

0 Response to "കോളജ് റാങ്കിങ്: കാസർകോട് ഗവ. കോളജിന് ദേശീയ തലത്തിൽ 82ാം റാങ്ക്"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3