രാജ്യത്ത് 30,256 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.

രാജ്യത്ത് 30,256 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.

രാജ്യത്ത് 30,256 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.



 കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 30,256 കോവിഡ്  കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. ആകെ 295 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചത്. കണക്കുകൾ പ്രകാരം 3,18,181 പേരാണ് നിലവിൽ ഇന്ത്യയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

 
അതേസമയം 43,938 കോവിഡ്  രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടിയത്. 97.72% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതോടെ ആകെ 3,27,15,105 പേർ രാജ്യത്ത്  രോഗമുക്തി നേടി.
80,85,68,144 കോടി വാക്സിൻ ഡോസുകൾ രാജ്യത്ത് ഇതിനോടകം വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 11,77,607 സാമ്പിൾ പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത്. പരിശോധനകളുടെ വേഗം കൂട്ടിയതായും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

0 Response to "രാജ്യത്ത് 30,256 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു."

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3