സംസ്ഥാനത്ത് 29,682 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 479

സംസ്ഥാനത്ത് 29,682 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 479

സംസ്ഥാനത്ത് 29,682 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 479




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,682 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കാസര്‍കോട്ട് 479 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂര്‍ 1562, പത്തനംതിട്ട 1154, ഇടുക്കി 1064, വയനാട് 923 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ബി ദ വാരിയര്‍ പ്രചാരണപരിപാടിയുടെ പോസ്റ്റര്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.



 

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ആണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,422 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 185 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,008 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1357 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

132 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 21, വയനാട് 18, പാലക്കാട് 17, കണ്ണൂര്‍ 15, കാസര്‍കോട് 12, പത്തനംതിട്ട 10, കൊല്ലം 9, കോട്ടയം, മലപ്പുറം 6 വീതം, എറണാകുളം 5, തിരുവനന്തപുരം, ആലപ്പുഴ 4 വീതം, കോഴിക്കോട് 3, ഇടുക്കി 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,910 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,50,065 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 39,09,096 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


കാസര്‍കോട് ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 609 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5341 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം: 464.

126299 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 119928 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.


ജില്ലയില്‍ ഇതുവരെ കോവിഡ് വാക്സീന്‍ സ്വീകരിച്ചവര്‍-8,04,197. കോവീഷീല്‍ഡ്- 7,31,006. കോവാക്സീന്‍-73,191. രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചവര്‍-3,42,784

0 Response to "സംസ്ഥാനത്ത് 29,682 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 479"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3