പോസ്റ്റർ പ്രചരണം നടത്തുന്നത് പാർട്ടിയുടെ ശത്രുക്കൾ: വി.ഡി സതീശൻ

പോസ്റ്റർ പ്രചരണം നടത്തുന്നത് പാർട്ടിയുടെ ശത്രുക്കൾ: വി.ഡി സതീശൻ

പോസ്റ്റർ പ്രചരണം നടത്തുന്നത് പാർട്ടിയുടെ ശത്രുക്കൾ: വി.ഡി സതീശൻ




പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ കോൺഗ്രസ് എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതിനുപിന്നിൽ പാർട്ടിയുടെ ശത്രുക്കൾ ആണെന്നാണ് വി.ഡി സതീശന്റെ പ്രതികരണം.
സമ്മർദങ്ങൾക്ക് അടിമപ്പെടാൻ താനില്ലെന്നും പാർട്ടിയിലെ ഏതു നേതാവിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ കെ സുധാകരന്റെയും വിഡി സതീശന്റെയും പേരിൽ കോൺഗ്രസിൽ ഗ്രൂപ്പുകൾ ഉണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പുനൽകി.
വി.ഡി സതീശൻ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നാണ് എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിറിലെ പരാമർശം. മുതിർന്ന നേതാക്കളെ അവഗണിക്കരുതെന്നും പോസ്റ്ററിൽ പറയുന്നു.
പുതിയ ഡിസിസി പ്രസിഡന്റ്മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് എഐസിസിക്ക് മുതിർന്ന നേതാക്കളോട് ചർച്ചചെയ്യാതെ പട്ടിക സമർപ്പിച്ചതിൽ നേതാക്കൾ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു.
VD Satheesan about posters against him

0 Response to "പോസ്റ്റർ പ്രചരണം നടത്തുന്നത് പാർട്ടിയുടെ ശത്രുക്കൾ: വി.ഡി സതീശൻ"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3