കോവിഡ് അവലോകനയോഗം ഇന്ന്; നിയന്ത്രണങ്ങൾ ചർച്ച ചെയ്യും

കോവിഡ് അവലോകനയോഗം ഇന്ന്; നിയന്ത്രണങ്ങൾ ചർച്ച ചെയ്യും

കോവിഡ് അവലോകനയോഗം ഇന്ന്; നിയന്ത്രണങ്ങൾ ചർച്ച ചെയ്യും




സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ന് കോവിഡ് അവലോകനയോഗം നടക്കും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യും. നാളെ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്.

ഓണം പ്രമാണിച്ച് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തിയതോടെ കോവിഡ് ഉയരുമെന്ന് വിമർശനമുണ്ടായിരുന്നു. വിമർശനങ്ങൾ ശരിവെക്കുന്ന തരത്തിലാണ് പുറത്തുവരുന്ന കണക്കുകൾ. ഇന്നലെ മാത്രം രോഗ സ്ഥിരീകരണ നിരക്ക് 19.22 ശതമാനമാണ്. ഓണത്തിനുശേഷം 32,000 രോഗികളാണ് കഴിഞ്ഞദിവസം കോവിഡ് ബാധിതരായി റിപ്പോർട്ട് ചെയ്തത്.ഇതേത്തുടർന്ന് ഇന്ന് നടക്കുന്ന അവലോകനയോഗത്തിൽ നിയന്ത്രണങ്ങൾ ചർച്ച ചെയ്യും. മൂന്നാം തരംഗ സാധ്യത കണക്കിലെടുത്ത് അടുത്ത നാലാഴ്ച സർക്കാർ നിർണായകമായാണ് കാണുന്നത്.അതേസമയം കോവിഡ് വ്യാപന സാഹചര്യത്തെ തുടർന്ന് വീണ്ടും ലോക് ഡൗൺ പ്രഖ്യാപിച്ചാൽ വ്യാപാരികളിൽ നിന്നടക്കം വൻ പ്രതിഷേധങ്ങൾ ഉയർന്നേക്കാമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.


Story Highlights: Covid review meeting will be held today.

0 Response to "കോവിഡ് അവലോകനയോഗം ഇന്ന്; നിയന്ത്രണങ്ങൾ ചർച്ച ചെയ്യും"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3