അനാവശ്യമായി പുകഴ്‌ത്തേണ്ട,ഇനി ആവർത്തിച്ചാൽ നടപടി, എംഎല്‍എമാര്‍ക്ക് സ്റ്റാലിന്റെ മുന്നറിയിപ്പ്

അനാവശ്യമായി പുകഴ്‌ത്തേണ്ട,ഇനി ആവർത്തിച്ചാൽ നടപടി, എംഎല്‍എമാര്‍ക്ക് സ്റ്റാലിന്റെ മുന്നറിയിപ്പ്

അനാവശ്യമായി പുകഴ്‌ത്തേണ്ട,ഇനി ആവർത്തിച്ചാൽ നടപടി, എംഎല്‍എമാര്‍ക്ക് സ്റ്റാലിന്റെ മുന്നറിയിപ്പ്




 ചെന്നൈ: നമ്മെക്കുറിച്ച് ഒരാൾ അൽപം ഒന്ന് പുകഴ്ത്തി സംസാരിക്കുന്നത് ഇഷ്ടമല്ലാത്തവരായി ആരുമില്ല. എന്നാൽ പുകഴ്ത്തൽ കാരണം പൊറുതിമുട്ടിയ അവസ്ഥയിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നിയമസഭയിൽ ആവശ്യത്തിനും അനാവശ്യത്തിനും തന്നെ പുകഴ്ത്തിയാൽ ഇനി നടപടിയെടുക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സ്റ്റാലിൻ.


തമിഴ്നാട്ടിൽ നിയമസഭാ സമ്മേളനം നടക്കുകയാണ് ഇപ്പോൾ. സഭാ സമ്മേളനം തുടങ്ങിയത് മുതൽ പ്രസംഗിക്കുന്ന എല്ലാ എം.എൽ.എമാരും മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തുന്നുണ്ട്. കേട്ട് മടുത്തതോടെയാണ് പരിപാടി അവസാനിപ്പിക്കാൻ സ്റ്റാലിന് നേരിട്ട് ആവശ്യപ്പെടേണ്ടി വന്നത്. എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.



എം.എൽ.എമാർക്ക് ഗ്രാൻഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചയിലാണ് പുകഴ്ത്തൽ മുഖ്യമന്ത്രിക്ക് തന്നെ അസ്വസ്ഥതയുണ്ടാക്കിയത്. അനാവശ്യമായി നേതാക്കളെ പുകഴ്ത്തി സമയം കളയരുതെന്ന മുന്നറിയിപ്പും ഇനിയും ആവർത്തിച്ചാൽ നടപടിയുണ്ടാകുമെന്ന താക്കീതുമാണ് അദ്ദേഹം പാർട്ടി എം.എൽ.എമാർക്ക് നൽകുന്നത്.


സ്റ്റാലിന് മുൻപും തമിഴ്നാട്ടിൽ സഭയ്ക്കുള്ളിൽ മുഖ്യമന്ത്രിമാരെ പുകഴ്ത്തുന്നത് പതിവായിരുന്നു. എന്നാൽ പല കാര്യങ്ങളിലും മാതൃകാപരമായ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്ന സ്റ്റാലിൻ ഇക്കാര്യത്തിലും തന്റേതായ നിലപാട് സ്വീകരിച്ച് വ്യത്യസ്തനാവുകയാണ്.

0 Response to "അനാവശ്യമായി പുകഴ്‌ത്തേണ്ട,ഇനി ആവർത്തിച്ചാൽ നടപടി, എംഎല്‍എമാര്‍ക്ക് സ്റ്റാലിന്റെ മുന്നറിയിപ്പ്"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3