ജനങ്ങളെ വിഷമിപ്പിക്കരുത്'; കേന്ദ്രസര്‍ക്കാരിനെതിരെ ഒ രാജഗോപാല്‍

ജനങ്ങളെ വിഷമിപ്പിക്കരുത്'; കേന്ദ്രസര്‍ക്കാരിനെതിരെ ഒ രാജഗോപാല്‍

ജനങ്ങളെ വിഷമിപ്പിക്കരുത്'; കേന്ദ്രസര്‍ക്കാരിനെതിരെ ഒ രാജഗോപാല്‍




കഴക്കൂട്ടം കാരോട് ബൈപ്പാസിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തി മുന്‍ എംഎല്‍എ ഒ രാജഗോപാല്‍. ദേശീയ പാത വിഷയം കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും സമീപപ്രദേശവാസികള്‍ക്ക് സൗജന്യ യാത്രക്ക് സംവിധാനം ഒരുക്കണമെന്നും രാജഗോപാല്‍ പ്രതികരിച്ചു. വികസനം വേണം, എന്നാല്‍ വികസനം ഉണ്ടാക്കുന്ന വിഷമങ്ങള്‍ പരമാവധി കുറയ്ക്കണമെന്നും രാജഗോപാല്‍ കൂട്ടിചേര്‍ത്തു.


'ദേശീയ പാതയുടെ വിഷയം കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണ്. ജനങ്ങള്‍ക്ക് വിഷമം ഉണ്ടാക്കാത്ത രീതിയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കേണ്ടതാണ് ബിജെപിയുടെ നിലപാട്. വികസനം ഉണ്ടാവണം. അതോടൊപ്പം വികസനത്തിന്റെ ഭാഗമായുണ്ടാവുന്ന വിഷമങ്ങള്‍ പരമാവധി കുറക്കണം. ടോള്‍ പിരിക്കുന്ന സാഹചര്യത്തില്‍ സമീപവാസികള്‍ക്ക് സൗജന്യമായി കടന്നുപോകാന്‍ കഴിയണം.' എന്നായിരുന്നു രാജഗോപാലിന്റെ പ്രതികരണം. കഴക്കൂട്ടം കാരോട് ബൈപ്പാസ് തിരുവല്ലം ടോള്‍ പ്ലാസായില്ലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു രാജഗോപാല്‍.

വിവിധ സംഘടനകളുടെ ഭാഗത്ത് നിന്നും പ്രതിഷേധം ശക്തമായതോടെ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകും മുന്‍പ് ടോള്‍ പിരിവ് തുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ടോള്‍ ഗേറ്റിന് 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് 285 രൂപയുടെ ഒരു മാസത്തെ പാസ് നല്‍കാം എന്നാണ് കരാര്‍ കമ്പനിയുടെ നിലപാട്.എന്നാല്‍ പ്രദേശവാസികള്‍ക്ക് യാത്ര സൗജന്യമാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

0 Response to "ജനങ്ങളെ വിഷമിപ്പിക്കരുത്'; കേന്ദ്രസര്‍ക്കാരിനെതിരെ ഒ രാജഗോപാല്‍"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3