പീഡനക്കേസ് ഒത്തുതീർപ്പു വിവാദം: മന്ത്രി എ.കെ ശശീന്ദ്രന് പോലീസിന്റെ ക്ലീൻചിറ്റ്

പീഡനക്കേസ് ഒത്തുതീർപ്പു വിവാദം: മന്ത്രി എ.കെ ശശീന്ദ്രന് പോലീസിന്റെ ക്ലീൻചിറ്റ്

പീഡനക്കേസ് ഒത്തുതീർപ്പു വിവാദം: മന്ത്രി എ.കെ ശശീന്ദ്രന് പോലീസിന്റെ ക്ലീൻചിറ്റ്





കുണ്ടറ പീഡനക്കേസിൽ മന്ത്രി എ.കെ ശശീന്ദ്രൻ ഒത്തുതീർപ്പിന് ശ്രമിച്ചെന്ന് ആരോപിച്ച് പരാതിക്കാരിയായ യുവതിയും പിതാവും മന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ മന്ത്രിയ്ക്കെതിരെ കേസെടുക്കാനാകില്ലെന്ന് കാട്ടി പോലീസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നു.

വിഷയം രമ്യമായി പരിഹരിക്കണമെന്ന് മാത്രമാണ് മന്ത്രി പറഞ്ഞതെന്നാണ് പോലീസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കുന്നതിനായി വിദഗ്ധ നിയമോപദേശവും പോലീസ് തേടിയിരുന്നു. 


പീഡനത്തിനിരയായ വ്യക്തിയുടെ പേരോ, പരാമർശമോ ഇല്ലെന്നും ഭീഷണിപ്പെടുത്തി പിൻവലിക്കാൻ പറഞ്ഞിട്ടില്ലാത്തതിനാൽ മന്ത്രിക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്നുമാണ് റിപ്പോർട്ട്‌. അതിനാൽ പീഡന കേസ് ഒത്തുതീർപ്പാക്കാൻ മന്ത്രി ശ്രമിച്ചെന്ന് പറയാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


പരാതിക്കാരിയുടെ പിതാവിനോട് വിഷയം നല്ല രീതിയിൽ പരിഹരിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനാലാണ് മന്ത്രി എ.കെ ശശീന്ദ്രൻ പോലീസ് ക്ലീൻചിറ്റ് നൽകിയത്.

Minister AK Saseendran gets clean chit

0 Response to "പീഡനക്കേസ് ഒത്തുതീർപ്പു വിവാദം: മന്ത്രി എ.കെ ശശീന്ദ്രന് പോലീസിന്റെ ക്ലീൻചിറ്റ്"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3