കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം



കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ അർജുൻ ആയങ്കിക്ക് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്നുമാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ടു പോകരുതെന്നും അടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇതോടൊപ്പം രണ്ട് ലക്ഷം രൂപ ജാമ്യത്തുകയും കെട്ടിവെക്കണം. ജൂൺ 28 നാണ് അ‍ജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ 60 ദിവസത്തിലേറെയായി കസ്റ്റഡിയിലാണെന്നും സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും അർജ്ജുൻ കോടതിയിൽ വാദിച്ചിരുന്നു. കൂടുതൽ തെളിവുകളൊന്നും തനിക്കെതിരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ ഇനിയും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു പ്രതിയുടെ വാദം. നേരത്തെ സാന്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി രണ്ട് തവണ പ്രതിയുടെ ജാമ്യ ഹർജി തള്ളിയിരുന്നു.

0 Response to "കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3