കണ്ണൂർ സിപിഐഎമ്മിൽ ഉൾപ്പാർടി പോര്; ജില്ലാ നേതൃയോഗങ്ങളിൽ കോടിയേരി പങ്കെടുത്തേക്കും, മുഖ്യ അജണ്ട പാർട്ടി കോൺഗ്രസ്


കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ നേതൃയോഗങ്ങൾ ഇന്നും നാളെയുമായി നടക്കും. ഇന്ന് ജില്ലാ സെക്രട്ടറിയറ്റും നാളെ ജില്ലാ കമ്മിറ്റിയും ആണ് ചേരുക. യോഗത്തിൽ കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്തേക്കും. പാർട്ടി കോൺഗ്രസാണ് മുഖ്യ അജണ്ട. അതേസമയം പാർട്ടിക്കുള്ളിൽ രൂപപ്പെട്ടിരിക്കുന്ന തർക്കങ്ങൾ യോഗത്തിൽ ചർച്ചയാവും. നേരത്തെ പി. ജയരാജനും കെപി സഹദേവനും അച്ചടക്കം പാലിക്കണമെന്ന് പാർട്ടി സംസ്ഥാന നേതൃത്വം താക്കീത് നൽകിയിരുന്നു. പാർട്ടി കോൺഗ്രസിന് മുന്നോടിയായി ഇത്തരം പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാനാണ് കണ്ണൂർ നേതൃത്വത്തിന്റെ തീരുമാനം. ചർച്ചകൾക്ക് പിബി അംഗം കോടിയേരി ബാലകൃഷ്ണൻ നേരിട്ടെത്തുന്നതിന് പിന്നിലും തർക്ക പരിഹാരമാണെന്നാണ് സൂചന. ഇ.പി ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ ചർച്ചയിൽ പങ്കെടുക്കും. പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ എടുക്കുകയും കോടിയേരിയുടെ നേതൃത്വത്തിലായിരിക്കും.
Intra-party war in Kannur CPI (M); Kodiyeri may attend district leadership meetings, the main agenda being the party congress
0 Response to "കണ്ണൂർ സിപിഐഎമ്മിൽ ഉൾപ്പാർടി പോര്; ജില്ലാ നേതൃയോഗങ്ങളിൽ കോടിയേരി പങ്കെടുത്തേക്കും, മുഖ്യ അജണ്ട പാർട്ടി കോൺഗ്രസ്"
Post a Comment