കൊവിഡ് വാക്‌സിന്‍ വെച്ചതിന് പിന്നാലെ അസ്വസ്ഥത; പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തി; കാസര്‍കോട് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസര്‍കോട്: കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസര്‍കോട് വാവടുക്കം സ്വദേശിനി രഞ്ജിതയാണ് മരിച്ചത്. ഈ മാസം മൂന്നാം തിയതിയാണ് യുവതി കൊവിഷീല്‍ഡിന്റെ ആദ്യ ഡോസ് ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ നിന്ന് സ്വീകരിച്ചത്.

പിന്നാലെ പനിയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പത്തുലക്ഷത്തില്‍ ഒരാള്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാകാമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇരുപത്തിയൊന്നുകാരിയായ രഞ്ജിത എംഎസ്ഡബ്ള്യു പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു.

0 Response to "കൊവിഡ് വാക്‌സിന്‍ വെച്ചതിന് പിന്നാലെ അസ്വസ്ഥത; പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തി; കാസര്‍കോട് ചികിത്സയിലായിരുന്ന യുവതി മരിച്ചു"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3