പച്ചത്തെറി, വിദ്വേഷ പ്രചരണം; നമോ ടിവി ഉടമയ്ക്കും അവതാരകയ്ക്കും എതിരെ പൊലീസ് കേസെടുത്തു

പച്ചത്തെറി, വിദ്വേഷ പ്രചരണം; നമോ ടിവി ഉടമയ്ക്കും അവതാരകയ്ക്കും എതിരെ പൊലീസ് കേസെടുത്തു

പച്ചത്തെറി, വിദ്വേഷ പ്രചരണം; നമോ ടിവി ഉടമയ്ക്കും അവതാരകയ്ക്കും എതിരെ പൊലീസ് കേസെടുത്തു




പത്തനംതിട്ട: വിദ്വേഷ പ്രചരണം നടത്തുന്നുവെന്ന പരാതിയില്‍ യൂ ട്യൂബ് ചാനലായ നമോ ടിവി ഉടമയ്ക്കും അവതാരകയ്ക്കും എതിരെ പൊലീസ് കേസെടുത്തു. തിരുവല്ല എസ്.എച്ച്.ഒക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിമര്‍ശിച്ചിരുന്നു.

തിരുവല്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നമോ ടിവിയുടെ ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവര്‍ക്കെതിരെ 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

കേരളത്തിലെ സാമൂഹ്യാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്നതെന്നായിരുന്നു കെ.സുധാകരനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി.ഡി.സതീശന്‍ പറഞ്ഞത്.

സോഷ്യല്‍മീഡിയയിലൂടെ എന്തും പറയാമെന്ന സാഹചര്യമാണുള്ളത്. നമോ ടിവിയുടെ വീഡിയോ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഒരു പെണ്‍കുട്ടി വന്നിട്ട് പച്ചത്തെറിയാണ് പറയുന്നത്. കേരളത്തിലാണ് ഇത് പറഞ്ഞിരിക്കുന്നത്. എത്രമോശമാണിത്. ഞാന്‍ ആ വീഡിയോ സൈബര്‍ സെല്ലിന്റെ ചുമതലയുള്ള മനോജ് എബ്രാഹിമിന് അയച്ചുകൊടുത്തു. നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ട് യാതൊരു നടപടിയുമില്ല. ഒരിക്കലും കേരളം കേള്‍ക്കാത്ത വാക്കുകളാണ് നമോ ടിവിയിലൂടെ പറഞ്ഞത്. വെള്ളത്തില്‍ തീപിടിപ്പിച്ച് കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമം. സര്‍ക്കാര്‍ കയ്യും കെട്ടി നോക്കിനില്‍ക്കുകയാണ്. മറ്റൊരു സംസ്ഥാനത്തും ഇത് നടക്കില്ല. നിലപാടില്ലായ്മയാണ് സര്‍ക്കാരിന്റെ നിലപാടെന്നും വി.ഡി.സതീശന്‍ വിമര്‍ശിച്ചിരുന്നു.

0 Response to "പച്ചത്തെറി, വിദ്വേഷ പ്രചരണം; നമോ ടിവി ഉടമയ്ക്കും അവതാരകയ്ക്കും എതിരെ പൊലീസ് കേസെടുത്തു"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3