നീലേശ്വരത്തെ ജ്വല്ലറി കവര്‍ച്ച; നിര്‍ണ്ണായക വിവരം ലഭിച്ചു

നീലേശ്വരത്തെ ജ്വല്ലറി കവര്‍ച്ച; നിര്‍ണ്ണായക വിവരം ലഭിച്ചു

നീലേശ്വരത്തെ ജ്വല്ലറി കവര്‍ച്ച; നിര്‍ണ്ണായക വിവരം ലഭിച്ചു




 നീലേശ്വരം: നീലേശ്വരം മേൽപ്പാലത്തിനു സമീപത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുഞ്ഞിമംഗലം ജ്വല്ലറി കൊള്ളയടിക്കാൻ ശ്രമിച്ച പ്രതികളെ കുറിച്ച് നിർണ്ണായക വിവരം ലഭിച്ചു. ഹൊസ്ദുർഗ്ഗ് ഡിവൈ എസ്
പി ഡോ. വി ബാലകൃഷ്ണന്റെ
മേൽനോട്ടത്തിൽ നീലേശ്വരം ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് സൂചന ലഭിച്ചത്. ഒന്നര ലക്ഷം രൂപ വിലവരുന്ന അത്യാധുനിക രീതിയിലുള്ള ഇലക്ട്രിക്കൽ കട്ടിംഗ് മെഷീൻ ജ്വല്ലറിയിൽ കണ്ടെത്തിയിരുന്നു. ഈ മെഷീൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മോഷ്ടാക്കളിലേയ്ക്ക് വിരൽ ചൂണ്ടുന്ന വിവരങ്ങൾ ലഭിക്കാൻ ഇടയാക്കിയത്. ബംഗ്ലൂരുവിലെ സ്വകാര്യ കമ്പനിയാണ് പ്രസ്തുത ഉപകരണത്തിന്റെ നിർമ്മാതാക്കൾ. കമ്പനി ഇതിനകം ഇത്തരത്തിലുള്ള 35 യന്ത്രങ്ങളാണ് നിർമ്മിച്ചിട്ടുള്ളത്. ഇവയിൽ ഒന്നു പോലും കേരളത്തിൽ വിൽപ്പന നടത്തിയിട്ടില്ലെന്നാണ് പൊലീസ്
അന്വേഷണത്തിൽ വ്യക്തമായത്. കർണ്ണാടകയിൽ വിൽപന നടത്തിയ മെഷീനാണ് ജ്വല്ലറി കൊള്ളയ്ക്ക് ഉപയോഗിച്ചത്. അന്തർ സംസ്ഥാന പ്രൊഫഷണൽ സംഘമാണ് കവർച്ച യ്ക്കു പിന്നിലെന്ന സൂചനയും ഇതുവഴി അന്വേഷണ സംഘം ഉറപ്പാക്കിയിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് ജ്വല്ലറി കൊള്ളയടിക്കാനുള്ള ശ്രമം ഉണ്ടായത്.

0 Response to "നീലേശ്വരത്തെ ജ്വല്ലറി കവര്‍ച്ച; നിര്‍ണ്ണായക വിവരം ലഭിച്ചു"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3