കാസർകോട് ചെങ്കളയിൽ പനി ബാധിച്ച് മരിച്ച അഞ്ച് വയസ്സുകാരിക്ക് നിപ വൈറസ് ബാധിച്ചിട്ടില്ലെന്ന് പരിശോധനാഫലം

കാസർകോട് ചെങ്കളയിൽ പനി ബാധിച്ച് മരിച്ച അഞ്ച് വയസ്സുകാരിക്ക് നിപ വൈറസ് ബാധിച്ചിട്ടില്ലെന്ന് പരിശോധനാഫലം

കാസർകോട് ചെങ്കളയിൽ പനി ബാധിച്ച് മരിച്ച അഞ്ച് വയസ്സുകാരിക്ക് നിപ വൈറസ് ബാധിച്ചിട്ടില്ലെന്ന് പരിശോധനാഫലം




 കാസർകോട്: ചെങ്കള പഞ്ചായത്തിലെ പിലാങ്കട്ട എടപ്പാറയിൽ പനി (Fever) ബാധിച്ച് മരിച്ച കുട്ടിയുടെ നിപ രോഗ പ്രാഥമിക പരിശോധനാഫലം നെ​ഗറ്റീവ്. ട്രൂ നാറ്റ് പരിശോധനയിലാണ് റിസൾട്ട് നെഗറ്റീവാണെന്ന് (Negative) കണ്ടത്.


ആർടിപിസിആർ പരിശോധ ന റിസൾട്ട് കാത്തിരിക്കുകയാണെന്നും ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ട്രൂ നാറ്റ് പരിശോധന നടത്തിയത്.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പനി ബാധിച്ച് ചികിത്സയിലിരിക്കെ അഞ്ച് വയസുകാരി മരിച്ചത്. കൊവിഡ് പരിശോധന ഫലം നെ​ഗറ്റീവായിരുന്നു. നിപയാണോയെന്ന സംശയത്തെ തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. പനി തലച്ചോറിനെ ബാധിച്ചാണ് മരണ കാരണം.


കര്‍ണാടകയിലും (Karnataka) നിപ ബാധ സംശയിച്ച വ്യക്തിയുടെ പരിശോധനാഫലം നെ​ഗറ്റീവായതോടെ ഭീതി കുറഞ്ഞിരുന്നു. കാര്‍വാര്‍ സ്വദേശിയെയായിരുന്നു നിപ വൈറസ് സംശയിച്ച്   ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൂനെ എന്‍.ഐ.വിയിലാണ് ഇയാളുടെ സ്രവം പരിശോധിച്ചത്.

അതേസമയം, നിപ സംശയം കണക്കിലെടുത്ത് കേരളത്തില്‍ നിന്നുള്ളവരെ നിരീക്ഷിക്കാൻ കര്‍ണാടക ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ പ്രധാന അതിര്‍ത്തികളിലും പ്രത്യേക പരിശോധന നടത്തണമെന്ന് നിർദേശമുണ്ട്.


നിപ ലക്ഷണങ്ങളോ അല്ലെങ്കിൽ പനി, ചുമ, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളോ ഉള്ളവരെ  പ്രത്യേകം പരിശോധിക്കുകയും ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യണം. സംസ്ഥാന അതിർത്തികളിൽ കൂടുതൽ പോലീസിനെ വിനിയോഗിച്ച് പരിശോധന നടത്താനും നിര്‍ദേശമുണ്ട്.

സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി (Health Minister) വീണ ജോർജ് വ്യക്തമാക്കിയിരുന്നു. ഇതുവരെ പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവാണെന്നതും നിരീക്ഷണത്തിൽ ഉള്ളവർക്കാർക്കും രോഗബാധയില്ലെന്നതും ആശ്വാസകരമാണെന്നും മന്ത്രി വ്യക്തമാക്കി.

0 Response to "കാസർകോട് ചെങ്കളയിൽ പനി ബാധിച്ച് മരിച്ച അഞ്ച് വയസ്സുകാരിക്ക് നിപ വൈറസ് ബാധിച്ചിട്ടില്ലെന്ന് പരിശോധനാഫലം"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3