ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയോ! ഹയര്‍ സെക്കന്‍ഡറി തുല്യതാപരീക്ഷ ചോദ്യപേപ്പർ വിവാദത്തിൽ


തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയിലെ ചോദ്യപേപ്പർ വിവാദത്തിൽ. ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണോ എന്നായിരുന്നു പരീക്ഷയിലെ ചോദ്യം.
രണ്ടാം വര്‍ഷ സോഷ്യോളജി ചോദ്യപേപ്പറിലാണ് വിവാദ ചോദ്യം. സാക്ഷരത മിഷനു വേണ്ടി വിദ്യാഭ്യാസ വകുപ്പാണ് പരീക്ഷ നടത്തുന്നത്.
എട്ട് മാര്‍ക്കിന്റെ ഉപന്യാസ മാതൃകയിലുള്ള ചോദ്യമാണ് വിവാദമായിരിക്കുന്നത്. രണ്ട് ഓപ്ഷനാണ് ചോദ്യത്തിൽ ഉളളത്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി കൈക്കൊണ്ട നടപടികള്‍ പരിശോധിക്കുക എന്നായിരുന്നു ഒരു ചോദ്യം. സാക്ഷരത മിഷനാണ് ചോദ്യങ്ങള്‍ നല്‍കുന്നത് പരീക്ഷാ നടത്തിപ്പ് മാത്രമാണ് തങ്ങളുടെ ചുമതലയെന്നാണ് ഹയര്‍ സെക്കന്‍ഡറി വകുപ്പ് പ്രതികരിച്ചെന്ന് മീഡിയാ വൺ റിപ്പോർട്ട് ചെയ്തു.
0 Response to "ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയോ! ഹയര്‍ സെക്കന്‍ഡറി തുല്യതാപരീക്ഷ ചോദ്യപേപ്പർ വിവാദത്തിൽ"
Post a Comment