സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; സുരക്ഷയൊരുക്കി സര്‍ക്കാര്‍

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; സുരക്ഷയൊരുക്കി സര്‍ക്കാര്‍

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; സുരക്ഷയൊരുക്കി സര്‍ക്കാര്‍




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് തുടക്കമാകും. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടത്തുന്നത്. അഞ്ച് ദിവസം വരെ ഇടവേള ഓരോ പരീക്ഷകളും തമ്മിലുണ്ട്. ഒക്ടോബര്‍ 13 ന് വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ പരീക്ഷയും ഒക്ടോബര്‍ 18 ന് പ്ലസ് വണ്‍ പരീക്ഷകളും അവസാനിക്കും.

വിദ്യാര്‍ഥികള്‍ക്ക് ഒരു പ്രവേശന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രവേശന കവാടത്തില്‍ തന്നെ സാനിറ്റൈസര്‍ നല്‍കാനും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കാനും സംവിധാനമുണ്ടാകും. അനധ്യാപക ജീവനക്കാര്‍, പിടിഎ അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എസ്എസ്‌കെ ജീവനക്കാര്‍ തുടങ്ങിയവരുടെ സേവനമാണ് ഇതിനായി ഉപയോഗിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ല.

പരീക്ഷാ ദിവസങ്ങളില്‍ സ്‌കൂള്‍ കോമ്ബൗണ്ടില്‍ കുട്ടികള്‍ സാമൂഹിക അകലം പാലിക്കണം. മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. കുട്ടികള്‍ക്ക് പരസഹായം കൂടാതെ പരീക്ഷാഹാളില്‍ എത്തിച്ചേരാനായി പ്രവേശന കവാടത്തില്‍ തന്നെ എക്‌സാം ഹാള്‍ ലേ ഔട്ട് പ്രദര്‍ശിപ്പിക്കും. പരീക്ഷയ്ക്ക് മുമ്ബും ശേഷവും വിദ്യാര്‍ഥികള്‍ കൂട്ടം കൂടാന്‍ പാടില്ല.

ശരീരോഷ്മാവ് കൂടുതലുള്ളതും ക്വാറന്റൈനില്‍ ഉള്ളതുമായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്ലാസ് മുറിയിലായിരിക്കും പരീക്ഷ. ക്ലാസ്മുറികളില്‍ പേന, കാല്‍ക്കുലേറ്റര്‍ മുതലായവയുടെ കൈമാറ്റം അനുവദിക്കില്ല. പരീക്ഷാ കേന്ദ്രത്തിന് അകത്തും പുറത്തും വിദ്യാര്‍ത്ഥികള്‍ അനുവര്‍ത്തിക്കേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും ആയ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന നോട്ടീസ് പ്രവേശനകവാടത്തില്‍ പ്രദര്‍ശിപ്പിക്കും

സംസ്ഥാനത്ത് കോവിഡ് വ്യാപനം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പരീക്ഷ നടത്തുന്നതിനെതിരെ ചില രക്ഷകര്‍ത്താക്കളും വിദ്യാര്‍ഥികളും കോടതിയെ സമീപിച്ചിരുന്നു. കോടതി ആദ്യ ഘട്ടത്തില്‍ പരീക്ഷ താത്കാലികമായി നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദം അംഗീകരിച്ചു കൊണ്ട് പരീക്ഷ ഓഫ് ലൈനായി നടത്താന്‍ സുപ്രീം കോടതി അനുവാദം നല്‍കുകയായിരുന്നു.

0 Response to "സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; സുരക്ഷയൊരുക്കി സര്‍ക്കാര്‍"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3