സഫ ഫാത്തിമയുടെ മരണം: സെപ്ഷ്യല്‍ പ്രൊസ്യൂക്യൂട്ടറെ നിയമിക്കണം;സമരസമിതി

സഫ ഫാത്തിമയുടെ മരണം: സെപ്ഷ്യല്‍ പ്രൊസ്യൂക്യൂട്ടറെ നിയമിക്കണം;സമരസമിതി

സഫ ഫാത്തിമയുടെ മരണം: സെപ്ഷ്യല്‍ പ്രൊസ്യൂക്യൂട്ടറെ നിയമിക്കണം;സമരസമിതി




മേല്‍പറമ്പ: ദേളിയിലെ സഅദിയ്യ ഇംഗ്ലിഷ് മീഡിയം എട്ടാം ക്ലാസുകാരി സഫ ഫാത്തിമ അതേ സ്‌കൂളിലെ അദ്ധ്യാപകന്റെ മാനസീക പീഡനം കാരണം ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിലെ കേസില്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെ സെപഷ്യല്‍ പ്രൊസ്യൂക്യൂട്ടറെ നിയമിക്കണമെന്ന് സഫ ഫാത്തിമ നിയമ പോരാട്ട സമിതി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.


സമര സമിതിയുടെ സമര പോരാട്ടങ്ങളില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടേയും സന്നദ്ധ സംഘടനകളുടെയും സഹായം തേടാനും തീരുമാനിച്ചു.


സമര സമിതി ഭാരാവാഹികളായി, മുല്ലക്കോയ തങ്ങള്‍ മാണിക്കോത്ത് (ചെയര്‍മാന്‍, ) സയ്യിദ് സയീദ് കോയഞ്ഞി തങ്ങള്‍ (വൈ: ചെയര്‍)സൈഫുദ്ദീന്‍ കെ.മാക്കോട് (ജനറല്‍ കണ്‍വീനര്‍), (ആരിഫ് ഒരവങ്കര കണ്‍വീനര്‍,) ഫസല്‍ റഹ്‌മാന്‍ എഫ് ആര്‍( ട്രഷറര്‍)



 

അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി, കുന്നരിയത്ത് മാഹിന്‍ ഹാജി, മുഹമ്മദ് കുഞ്ഞി ഹാജി കുന്നരിയത്ത് ചാത്തങ്കൈ, ഇ എം ഇബ്രാഹിം, ഇ എം അബ്ദുല്‍ ഖാദര്‍ ,എന്നിവരെയും തെരഞ്ഞെടുത്തു.


ബഷീര്‍ കുന്നരിയത്ത്, അബ്ദുല്ല ഡ്രോസര്‍, അബ്ദുല്ലക്കുഞ്ഞി ബ്രദേര്‍സ്, അബ്ദുല്ലക്കുഞ്ഞി ചാത്തങ്കൈ, ശെരീഫ് സലാല, സെയ്യദ് പൂക്കുഞ്ഞി തങ്ങള്‍, ഹിഷാം ദേളി ജംക്ഷന്‍ , ബഷീര്‍ മേനങ്കോട്, ബഷീര്‍ ദാദ, ഷുക്കൂര്‍ മേനങ്കോട്, മൊയ്തീന്‍ കുഞ്ഞി കുന്നരിയത്ത് ചളയങ്കോട്, നിയാസ് കുന്നരിയത്ത്, അഹമ്മദ് കുന്നരിയത്ത് ചാത്തങ്കൈ, അബ്ദുല്‍ ഖാദര്‍ കുന്നരിയത്ത് ചാത്തങ്കൈ, ഹാഷിം ദേളി ജംക്ഷന്‍, മൊയ്തു മാക്കോട്, അബ്ദുല്‍ ബായിക്കര ചാത്തങ്കൈ,തുടങ്ങിയവര്‍ സംബന്ധിച്ചു.


0 Response to "സഫ ഫാത്തിമയുടെ മരണം: സെപ്ഷ്യല്‍ പ്രൊസ്യൂക്യൂട്ടറെ നിയമിക്കണം;സമരസമിതി"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3