പഞ്ചാബിൽ സർക്കാർ രൂപീകരിയ്ക്കാനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കി കോൺഗ്രസ്സ്; നവജ്യോത് സിംഗ് സിദ്ധു മുഖ്യമന്ത്രിയായെക്കുമെന്ന് സൂചന


അമൃത്സർ: പഞ്ചാബിൽ സർക്കാർ രൂപീകരിയ്ക്കാനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കി കോൺഗ്രസ്സ്. നവജ്യോത് സിംഗ് സിദ്ധു, സുനിൽ ജഖർ, പ്രതാപ് സിംഗ് ബാജ്വ, അമ്പികാ സോണി തുടങ്ങിയവരിൽ ആരെങ്കിലും മുഖ്യമന്ത്രി ആകും എന്നാണ് വിവരം. അതേസമയം രാജി വച്ച മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിംഗ് ഉന്നയിച്ച ആരോപണങ്ങൾ കോൺഗ്രസ്സിന് വലിയ രാഷ്ട്രിയ പ്രതിസന്ധി ആണ് സമ്മാനിച്ചിരിയ്ക്കുന്നത്.
പഞ്ചാബ് രാഷ്ട്രിയത്തിൽ കോൺഗ്രസ്സിന്റെ തലയെടുപ്പുള്ള മുഖമായിരുന്നു ക്യാപ്റ്റൻ അമരിന്ദർ സിംഗ്. അമരിന്ദർ സിംഗിന്റെ പകരക്കാരനായുള്ള തിരച്ചിൽ അതുകൊണ്ട് തന്നെ കോൺഗ്രസ്സിന് വലിയ വെല്ലുവിളിയാണ്. പാർട്ടിയുടെ മുതിർന്ന നേതാക്കൾ നൽകുന്ന വിവരം അനുസരിച്ച് സുനിൽ ജഖറിന് ആകും നറുക്ക് വീഴുക. പഞ്ചാബ് കോൺഗ്രസിന്റെ മുൻ അദ്ധ്യക്ഷനായ ജഖർ കോൺഗ്രസ് ദേശിയ നേത്യത്വത്തിനും സ്വീകാര്യനാണ്. പാർട്ടിയിൽ ഇപ്പോഴത്തെ സാഹചര്യത്തിലും ഗ്രൂപ്പ് ഭേഭമന്യേ ഇരു വിഭാഗങ്ങളും അദ്ധേഹത്തെ ജഖറിനെ അംഗീകരിയ്ക്കുന്നു.
പ്രതാപ് സിംഗ് ബാജ്‌വ ആണ് കോൺഗ്രസ്സിന് മുന്നിലെ മറ്റൊരു ഉപാധി. മുൻ യൂത്ത് കോൺഗ്രസ് ദേശിയ അദ്ധ്യക്ഷൻ, പാർട്ടി സംസ്ഥാനാധ്യക്ഷൻ എന്നീ പദവികളിലെ പ്രവർത്തനം സാമാന്യം ഭേഭപ്പെട്ടതായിരുന്നു എന്നതാണ് ഇദ്ദേഹത്തിനുള്ള അനുകൂല ഘടകം. മുതിർന്ന കോൺഗ്രസ് നേതാവ് അമ്പിക സോണിയാണ് പരിഗണിയ്ക്കപ്പെടുന്ന മറ്റൊരു പേര്. കോൺഗ്രസ് അദ്ധ്യക്ഷയുമായുള്ള ബന്ധവും ദീർഘമായ പാർലമെന്ററി പ്രവർത്തന പാരമ്പര്യവും ഒക്കെയാണ് അമ്പികാ സോണിയ്ക്കുള്ള അനുകൂല ഘടകങ്ങൾ. ഇതിനെല്ലാം പുറമേ, നിലവിൽ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം വഹിയ്ക്കുന്ന സിദ്ധു തന്നെ അവസാനം മുഖ്യമന്ത്രി പദത്തിലേയ്ക്ക് പരിഗണിയ്ക്കപ്പെടാനും സാധ്യത എറെയാണ്. സംസ്ഥാനത്തെ രാഷ്ട്രിയ സാഹചര്യവും സാദ്ധ്യതകളും സമ്പന്ധിച്ച് വിശദ്മായ റിപ്പോർട്ട് നൽകാൻ സോണിയ ഗാന്ധി സംസ്ഥാനത്തിന്റെ ചുമതലയുള്ള ഹരിഷ് റാവത്തിനൊട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ അന്തിമ തിരുമാനം കൈകൊള്ളുക. മുഖ്യമന്ത്രിയെ തിരയുന്ന തിരക്കിലും കോൺഗ്രസ് ഹൈക്കമാൻഡിന് ക്യാപ്റ്റൻ അമരിന്ദർ സിംഗ് ഉന്നയിച്ച ആരോപണങ്ങൾ ഇതിനകം വലിയ തലവേദന ആയിട്ടുണ്ട്. സിദ്ധുവിന്റെ പാക്കിസ്ഥാൻ ബന്ധം അടുത്ത ദിവസങ്ങളിൽ ആം ആദ്മിയും ബിജെപി യും ചർച്ചയാക്കും.
0 Response to "പഞ്ചാബിൽ സർക്കാർ രൂപീകരിയ്ക്കാനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കി കോൺഗ്രസ്സ്; നവജ്യോത് സിംഗ് സിദ്ധു മുഖ്യമന്ത്രിയായെക്കുമെന്ന് സൂചന"
Post a Comment