രണ്ടാഴ്ച മുമ്പ് സിസ്റ്റം ശരിയല്ല വിജയാ; ഇന്ന് രോഗപ്രതിരോധം പാളിയെന്ന് മുറവിളി ; പ്രതിരോധിച്ച് സിപിഐഎം
സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ പ്രതിരോധിച്ച് സൈബര്‍ ലോകത്തെ സിപിഐഎം പ്രവര്‍ത്തകര്‍. രണ്ടാഴ്ച മുന്‍പ് വരെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്കെതിരെയായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം.
തുടര്‍ന്ന് കൂടുതല്‍ ഇളവുകള്‍ നല്‍കിയപ്പോള്‍, രോഗം വര്‍ധിക്കുന്നുയെന്ന മുറവിളികളാണ് പ്രതിപക്ഷം നടത്തുന്നതെന്നാണ് സിപിഐഎം ഗ്രൂപ്പുകളിലെ ചര്‍ച്ച. പതിനായിരക്കണക്കിന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന, ഓക്‌സിജന് വേണ്ടി ജനങ്ങള്‍ തെരുവില്‍ അലറിവിളിച്ച പല സംസ്ഥാനങ്ങളിലും, പെട്ടെന്ന് കേസുകള്‍ നൂറായി കുറഞ്ഞ കണക്കിലെ കള്ളത്തരങ്ങളെ കണക്കിലെടുക്കാതെ എന്തുകൊണ്ട് കേരളത്തില്‍ കേസുകള്‍ കുറയാതെ ഒരേ രീതിയില്‍ നില്‍ക്കുന്നു എന്നത് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകുമെന്നും സൈബര്‍ സിപിഐഎം വ്യക്തമാക്കുന്നു. പോസ്റ്റിലെ പ്രസക്തഭാഗങ്ങള്‍: കോവിഡിന്റെ രണ്ടാം തരംഗം പാരമ്യത്തില്‍ എത്തി നില്‍ക്കുന്ന സമയത്താണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റത്.
ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ കാവല്‍ മന്ത്രിസഭയായി തുടര്‍ന്നപ്പോളും ശക്തമായ പ്രതിരോധമാര്‍ഗങ്ങള്‍ ഒരുക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്തില്ല. സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ കാലഘട്ടത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ വരെനടന്നത്. മെയ് 8 ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ജൂലൈ അവസാനം വരെ നീണ്ടു. പിന്നീട് നിയന്ത്രണങ്ങളില്‍ ചെറിയ ഇളവുകള്‍ നല്‍കി.
സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമായിരുന്നെങ്കിലും അതിതീവ്ര വ്യാപനം തടയുന്നതിനായി വ്യാപാരസ്ഥാപനങ്ങളുടെ നിയന്ത്രണം പരിപൂര്‍ണമായി പിന്‍വലിച്ചില്ല.
എല്ലാം തുറന്നു കൊടുക്കണമെന്നും അല്ലെങ്കില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുമെന്നും പരസ്യമായി ആഹ്വാനം ചെയ്തത് വ്യാപാര വ്യവസായി ഏകോപന സമിതി നേതാവ് ടി നസറുദ്ദീനാണ്.
പിന്നീട് ലോക്ക് ഡൗണ്‍ ഇളവുകള്‍ വരുത്തുന്നതിനായി സര്‍ക്കാര്‍ ചില മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. ആ മാനദണ്ടങ്ങള്‍ക്കെതിരെ പരിഹാസങ്ങളും ട്രോളുകളുമായി ചില സ്ഥാപിത താല്‍പര്യക്കാര്‍ രംഗത്ത് വന്നു. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കഴുത്തില്‍ കെട്ടിതൂക്കി നടക്കണമോ എന്നുള്ള പരിഹാസങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ കോവിഡ് പ്രതിരോധ മനോഭാവത്തെ ദോഷകരമായി ബാധിച്ച കാര്യങ്ങളാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനു ശേഷം വന്ന ഈ ഓണക്കാലത്ത് ജനങ്ങള്‍ക്ക് നിരന്തരം ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിപോന്നു. കോവിഡിനെതിരെ ജാഗ്രത പാലിക്കുവാന്‍ ഉള്ള സന്ദേശങ്ങള്‍ നിരന്തരം പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ഓണക്കാലത്തിന് ശേഷം കോവിഡ് കേസുകള്‍ ഇരട്ടിയായ കാര്യം നമ്മുടെ മുന്നിലുണ്ട്. എന്നിരുന്നാലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെ കാര്യമായി ഗൗനിക്കാതെ പലപ്പോഴും പലയിടങ്ങളിലും ജനങ്ങള്‍ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി പുറത്തിറങ്ങി. സര്‍ക്കാര്‍ ഒരവസരത്തില്‍ പോലും കോവിഡ് പ്രതിരോധത്തില്‍ ജാഗ്രത കൈവിട്ടില്ല. ലോക്ഡൗണ്‍ ഇളവുകള്‍ വരുത്തിയെങ്കിലും ഓക്‌സിജന്‍ ബെഡുകള്‍ എണ്ണം കൂട്ടിയും കൂടുതല്‍ ഓക്‌സിജന്‍ ബെഡുകള്‍ സജ്ജീകരിച്ചും, കുട്ടികള്‍ക്കായുള്ള ഓക്‌സിജന്‍, icu സൗകര്യങ്ങള്‍ വരെയൊരുക്കി കൃത്യമായി ആരോഗ്യവകുപ്പ് ജാഗ്രത തുടര്‍ന്നു. ഇപ്പോള്‍ ഓണത്തിന് ശേഷം കോവിഡ് കേസുകള്‍ പതുക്കെ ഉയരാന്‍ തുടങ്ങിയപ്പോള്‍ സിസ്റ്റം ശരിയല്ല വിജയ എന്ന് അലമുറയിട്ടവര്‍ തന്നെ അയ്യോ കേരളത്തിന്റെ പ്രതിരോധം പാളിയേ എന്നും പറഞ്ഞ് കരച്ചില്‍ തുടങ്ങി. സിസ്റ്റം ശരിയല്ല വിജയാ എന്ന് പറഞ്ഞ ഒരുകൂട്ടര്‍ നിശ്ബ്ദരുമാണ്. കേരളം ഏത് തരംഗത്തിലും മരണനിരക്ക് ഗണ്യമായി കുറച്ച് ഈ മഹാമാരിയെ അതിജീവിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒരു തുള്ളി വാക്‌സിന്‍ പോലും പാഴാക്കാതെ കൃത്യമായി വാക്‌സിനേഷന്‍ യജ്ഞങ്ങള്‍ നടത്തി ജനങ്ങളെ വാക്‌സിനേറ്റ് ചെയ്യിപ്പിക്കുന്ന പ്രകിയ തുടര്‍ന്നുകൊണ്ടിരിക്കുന്നു. കോവിഡ് ഗുരുതരമാകുന്നവര്‍ക്ക് മികച്ച ആശുപത്രി സേവനങ്ങള്‍ ഒരുക്കുന്നു. കൃത്യമായി ടെസ്റ്റ് ചെയ്യുന്നു.അത് ജനങ്ങളോട് കൃത്യമായി പറയുന്നു. ടെസ്റ്റുപോലും കൃത്യമായി നടത്താത്ത, എത്രപേര്‍ക്ക് രോഗം വന്നു എന്ന് പോലും കണക്കില്ലാത്ത ഇതരസംസ്ഥാനങ്ങളെ ചൂണ്ടികാണിച്ച് കേരളത്തെ താറടിക്കാന്‍ ശ്രമിക്കുന്നവര്‍ നിരാശരാവേണ്ടി വരും. എല്ലാവരേയും വാക്‌സിനേറ്റ് ചെയ്ത ഒരു പരിധിവരെയെങ്കിലും ജധങ്ങളെ സുരക്ഷിതരാക്കാനുള്ള തീവ്രയഞ്ജത്തിലാണ് സര്‍ക്കാര്‍. ഇന്ത്യയില്‍ ഇന്നലെ (ആഗസ്റ്റ് 25 ) ആകെ 37000 പോസിറ്റീവ് കേസുകള്‍. അതില്‍ 31 000 ആയിരവും കേരളത്തില്‍. തലയില്‍ ആള്‍ താമസമുള്ളവര്‍ക്ക് കാര്യങ്ങള്‍ ഇതിന്റെ ഗുട്ടന്‍സ് മനസ്സിലാകും. പതിനായിരക്കണക്കിന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന, ഓക്‌സിജന് വേണ്ടി ജനങ്ങള്‍ തെരുവില്‍ അലറിവിളിച്ച പല സംസ്ഥാനങ്ങളിലും, പെട്ടെന്ന് കേസുകള്‍ നൂറായി കുറഞ്ഞ കണക്കിലെ കള്ളത്തരങ്ങളെ കണക്കിലെടുക്കാതെ എന്തുകൊണ്ട് കേരളത്തില്‍ കേസുകള്‍ കുറയാതെ ഒരേ രീതിയില്‍ നില്‍ക്കുന്നു എന്നത് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകും. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങള്‍ കൃത്യതയോടെ കോവിഡ് പരിശോധന നടത്തുന്നില്ലെന്ന് ഐസിഎംആര്‍ നടത്തിയ സിറോ സര്‍വേ ഫലം പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. കോവിഡ് ബാധിതരെ കണ്ടെത്തുന്നതില്‍ കേരളം ബഹുദൂരം മുന്നിലെന്ന് ഐസിഎംആറിന്റെ നാലാം സിറോ സര്‍വേ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ വ്യക്തമായ കാര്യമാണ്. കോവിഡ് മരണം രാജ്യത്ത് കുറഞ്ഞുനില്‍ക്കുന്നത് കേരളത്തിലാണ്. കോവിഡ് മരണത്തെ അപേക്ഷിച്ച് കോവിഡ് ഇതര മരണനിരക്ക് കേരളത്തില്‍ ഒന്നില്‍ (1) താഴെ മാത്രമാണ്. വസ്തുതാപരമായി പരിശോധിക്കുമ്പോള്‍, എന്തുകൊണ്ടാണ് കോവിഡ് പ്രതിരോധത്തില്‍ കേരളം എല്ലാ അര്‍ഥത്തിലും രാജ്യത്ത് വളരെമുന്നില്‍ നില്‍ക്കുന്നു എന്നത് നോക്കിക്കാണേണ്ടത് ഈ പശ്ചാത്തലത്തിലാണ്. രണ്ടാം തരംഗത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യത്ത് ഏറ്റവും ഉയര്‍ന്നിരിക്കുന്നത് ഇപ്പോള്‍ കേരളത്തിലാണ്. ഇത് കേരള സര്‍ക്കാരിന്റെ പരാജയമല്ല, പ്രതിരോധമികവാണ് കാണിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളുടെ പരിശോധനയും പരിചരണവും ശാസ്ത്രീയവും കൃത്യതയും ഇല്ലാത്തതാണ് അവിടങ്ങളില്‍ കുറഞ്ഞ വ്യാപനനിരക്ക് രേഖപ്പെടുത്തുന്നതിന് അടിസ്ഥാനമെന്നുവേണം അനുമാനിക്കാന്‍. മറ്റു സംസ്ഥാനങ്ങളില്‍ പെട്ടെന്ന് കേസുകള്‍ വര്‍ദ്ധിച്ച് ആരോഗ്യ മേഖലക്ക് താങ്ങാനാവുന്നതിലധികമായതു കൊണ്ടാണ് രണ്ടാം തരംഗത്തില്‍ അവിടെയെല്ലാം ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ തെരുവില്‍ അലഞ്ഞത്, കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത്, ശവശരീരങ്ങള്‍ നദികളില്‍ ഒഴുകി നടന്നത്. കേരളത്തില്‍ അന്നും ഇന്നും നമ്മുടെ ആരോഗ്യ മേഖലക്ക് താങ്ങാനാകുന്ന വിധമാണ് കേസുകള്‍. ഇന്ത്യയിലെ നിരക്കനുസരിച്ച് കോവിഡ് ബാധിച്ച ഏകദേശം മുപ്പതിനായിരം പേരെ മരണത്തിന് വിട്ടുകൊടുക്കാതെ അവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ വിജയമാണ്. അത് മനസ്സിലാക്കാതെ ഇന്ത്യയില്‍ മറ്റെല്ലായിടത്തും കോവിഡ് കുറഞ്ഞിട്ടും ഒന്നാം നമ്പര്‍ കേരളത്തില്‍ കോവിഡ് കുറയുന്നില്ല എന്ന് പ്രചരിപ്പിക്കുന്നവരുടെ തന്നെ വേണ്ടപ്പെട്ടവരില്‍ പലരും ചിലപ്പോള്‍ അവര്‍ തന്നെയും ജീവിച്ചിരിക്കുന്നത് കേരളം നമ്പര്‍ വണ്‍ ആയതു കൊണ്ടു തന്നെയാണ്.
ഈ സമയത്താണ് സംസ്ഥാനത്തെ വ്യാപാരി വ്യവസായി ഏകോപന സമിതിയും പ്രതിപക്ഷവും സിസ്റ്റം ശരിയല്ല വിജയാ എന്നും പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ കുത്തിതിരിപ്പ് നടത്തിയതും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങോട് എതിര്‍പ്പുണ്ടാക്കുന്ന മനോഭാവം ആളുകള്‍ക്കിടയില്‍ പരത്തിയതും. ലോക്‌ഡോണ്‍ രീതി അശാസ്ത്രീയമാണെന്നുള്ള വാദങ്ങള്‍ സകല മുറി വൈദ്യന്‍മാരും മാറി മാറി പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുത്ത പോലീസിനെതിരെ വ്യാപകമായി വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ജനങ്ങളുടെ കൈയ്യില്‍ നിന്നും ഫൈന്‍ മേടിക്കുവാണേ, ഈ ഫൈന്‍ തുക കൊണ്ടാണ് വിജയന്‍ കിറ്റ് നല്‍കുന്നത് എന്ന പരിഹാസങ്ങള്‍ പൊതുസമൂഹത്തിലുയര്‍ത്തി
ദീര്‍ഘകാലം അടച്ചിട്ടുള്ള കോവിഡ് പ്രതിരോധം പൂര്‍ണമായും പ്രായോഗികമല്ലെങ്കില്‍ പോലും അതി തീവ്രവ്യാപന ശേഷിയുള്ള കോവിഡിന്റെ ഡെല്‍റ്റ വേരിയന്റാണ് ഇവിടെ പടര്‍ന്നിരിക്കുന്നത് എന്നതിനാല്‍ സര്‍ക്കാര്‍ കഴിവതും നിയന്ത്രിച്ചു നിര്‍ത്താനായി കാര്യമായ ഇളവുകള്‍ ലോക്ക് ഡൗണില്‍ നല്‍കിയില്ല. ബലിപെരുന്നാള്‍ വേളയിലും സര്‍ക്കാരിനെതിരേ പ്രചരണം നടത്താന്‍ ഒരു കൂട്ടര്‍ രംഗത്തെത്തി. ചെറിയ ഇളവുകള്‍ പെരുന്നാളിന് നല്‍കിയപ്പോള്‍ അതിനെ വര്‍ഗീയമായി ചിത്രീകരിക്കാനും ഈ കൊഞ്ഞനം കുത്തലുകാര്‍ ഉണ്ടായിരുന്നു. പിന്നീട് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി. ഇളവു വരുത്തുമ്പോള്‍ പോലും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിപ്പോന്നു. ബലിപെരുന്നാള്‍ സമയത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അത് ഇതേ മാധ്യമങ്ങള്‍ തന്നെ വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു.
0 Response to "രണ്ടാഴ്ച മുമ്പ് സിസ്റ്റം ശരിയല്ല വിജയാ; ഇന്ന് രോഗപ്രതിരോധം പാളിയെന്ന് മുറവിളി ; പ്രതിരോധിച്ച് സിപിഐഎം"
Post a Comment