ഫേസ്ബുക്ക് രാഷ്ട്രീയം കൊണ്ട് കോണ്‍ഗ്രസ് രക്ഷപ്പെടില്ല'; എപ്പോള്‍ വെള്ളത്തില്‍ വീണെന്ന് ചോദിച്ചാല്‍ മതിയെന്ന് തിരുവഞ്ചൂര്‍

ഫേസ്ബുക്ക് രാഷ്ട്രീയം കൊണ്ട് കോണ്‍ഗ്രസ് രക്ഷപ്പെടില്ല'; എപ്പോള്‍ വെള്ളത്തില്‍ വീണെന്ന് ചോദിച്ചാല്‍ മതിയെന്ന് തിരുവഞ്ചൂര്‍

ഫേസ്ബുക്ക് രാഷ്ട്രീയം കൊണ്ട് കോണ്‍ഗ്രസ് രക്ഷപ്പെടില്ല'; എപ്പോള്‍ വെള്ളത്തില്‍ വീണെന്ന് ചോദിച്ചാല്‍ മതിയെന്ന് തിരുവഞ്ചൂര്‍
<

 സോഷ്യല്‍മീഡിയ രാഷ്ട്രീയം കൊണ്ട് കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇത്തരക്കാര്‍ എപ്പോള്‍ വെള്ളത്തില്‍ വീണെന്ന് ചോദിച്ചാല്‍ മതിയെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു.


തിരുവഞ്ചൂര്‍ പറഞ്ഞത്: ''ഒരു അഡ്മിനും സൈബര്‍ പോരാളികളും ഉണ്ടെങ്കില്‍ അവര്‍ക്ക് കേരളം നയിക്കാം. ഫേസ്ബുക്ക് രാഷ്ട്രീയം കൊണ്ട് പക്ഷെ കോണ്‍ഗ്രസ് രക്ഷപ്പെടില്ല. ജനങ്ങളാണ് നമ്മുടെ രക്ഷകര്‍ത്താക്കള്‍. ഫേസ്ബുക്കില്‍ മാത്രം തിളങ്ങി രാഷ്ടീയം കൈകാര്യം ചെയ്യാമെന്ന് കരുതിയാല്‍ എപ്പോള്‍ വെള്ളത്തില്‍ വീണെന്ന് ചോദിച്ചാല്‍ മതി.''


യുഡിഎഫിന്റെ പുനരുജ്ജീവനത്തിന് ഐക്യമാണ് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്രയും സാധുക്കളും പാവങ്ങളുമായ പ്രവര്‍ത്തകരുടെ പാര്‍ട്ടി വേറെയില്ല. ഒരു പ്രതിഫലവും ഇച്ഛിച്ചല്ല അവര്‍ പ്രവര്‍ത്തിക്കുന്നത്. അവരെ മനസില്‍ കരുതി പ്രവര്‍ത്തനം കൊണ്ടുപോകാന്‍ സാധിക്കണമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.


കേരളത്തിലെ കോണ്‍ഗ്രസ് മുന്നോട്ട് പോകണമെങ്കില്‍ കെ സുധാകരന്‍, വിഡി സതീശന്‍ നേതൃത്വം ശക്തമായി മുന്നോട്ട് പോകണം. അത് തലമുറകള്‍ക്ക് വേണ്ടിയാണ്. സതീശന്‍ പ്രതിപക്ഷ നേതാവായപ്പോള്‍ ആദ്യം വിഷമം തോന്നിയിരുന്നു. പക്ഷെ സതീശന്റെ സഭയിലെ പ്രകടനം സൂപ്പര്‍ ആണെന്നാണ് എനിക്ക് തോന്നിയത്. അത് അംഗീകരിക്കുകയാണ്. ഈ കാലഘട്ടത്തില്‍ കോണ്‍ഗ്രസ് അത് ആവശ്യമാണെന്നും തിരുവഞ്ചൂര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

0 Response to "ഫേസ്ബുക്ക് രാഷ്ട്രീയം കൊണ്ട് കോണ്‍ഗ്രസ് രക്ഷപ്പെടില്ല'; എപ്പോള്‍ വെള്ളത്തില്‍ വീണെന്ന് ചോദിച്ചാല്‍ മതിയെന്ന് തിരുവഞ്ചൂര്‍"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3