ഭാര്യ കയറിയില്ലെന്ന് സംശയം; കാസർകോട് ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങി യുവാവ്; വലതുകാല്‍ പാളത്തിനും ട്രെയിനിനും ഇടയില്‍പെട്ട് ചതഞ്ഞരഞ്ഞു


ഉദുമ: ഭാര്യ കയറിയില്ലെന്ന സംശയത്തെ തുടർന്ന് ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങിയ വുവാവിനു പരുക്ക്. കാസർകോട് നിന്നും യശ്വന്ത് പുരിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന തമിഴ്നാട് സ്വദേശി ശങ്കറിനാണ് പരുക്കേറ്റത്. ചാടി ഇറങ്ങുന്നതിനിടെ യുവാവിന്‍റെ വലതുകാല്‍ പാളത്തിനും ട്രെയിനിനും ഇടയില്‍പ്പെടുകയായിരുന്നു.
വലതുകാല്‍ ചതഞ്ഞ നിലയിലാണ്. ട്രെയിന്‍റെ ഏറ്റവും പിറകിലെ കോച്ചില്‍ കയറിയ യുവാവ് ഭാര്യ കയറിയില്ലെന്ന സംശയത്തില്‍ ചാടി ഇറങ്ങുകയായിരുന്നു. ഇരുവരും വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ദാരുണ സംഭവം.
അപകടം നടന്ന ഉടനെ റെയില്‍വേ പൊലീസും യാത്രക്കാരും ട്രെയിന്‍ നിര്‍ത്തിച്ച് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളെജിലെത്തിച്ച യുവാവിനെ പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
0 Response to "ഭാര്യ കയറിയില്ലെന്ന് സംശയം; കാസർകോട് ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങി യുവാവ്; വലതുകാല്‍ പാളത്തിനും ട്രെയിനിനും ഇടയില്‍പെട്ട് ചതഞ്ഞരഞ്ഞു"
Post a Comment