വിവാഹം വെറൈറ്റി ആക്കാൻ കാറിന് 'ജസ്റ്റ് മാരീഡ്' നമ്പര്‍; താലികെട്ട് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന വരന് മോട്ടോർ വാഹന വകുപ്പ് നൽകിയത് എട്ടിന്റെ പണി


മലപ്പുറം: വിവാഹത്തോടനുബന്ധിച്ച യാത്രയില്‍ നമ്പര്‍ മാറ്റി 'ജസ്റ്റ് മാരീഡ്' എന്ന് പതിച്ച ആഡംബരക്കാറിന്റെ ഉടമസ്ഥര്‍ക്ക് മൂവായിരം രൂപ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്. വെന്നിയൂര്‍ ദേശീയപാതയ്ക്ക് സമീപത്തു വെച്ചാണ് പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടപടിയെടുത്തത്.
രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ചതിനു ശേഷം മാത്രമേ പുതിയ വാനങ്ങളടക്കം നിരത്തിലിറക്കാന്‍ പാടുള്ളു എന്നതാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ പുതിയ നിര്‍ദേശം. ഇതിനിടെ നമ്പര്‍ പ്ലേറ്റ് മാറ്റി വെച്ച് കൃത്രിമം കാണിച്ചതിനെതിരെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി.
ജില്ലയിലെ വിവാഹങ്ങളടക്കമുള്ള യാത്രക്കായി വാടകയ്ക്ക് എടുക്കുന്ന കാറുകളിലും ഇത്തരത്തില്‍ നമ്പര്‍ പ്ലേറ്റ് മാറ്റി വയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എം.വി.ഐ. കെ നിസാര്‍, എ.എം.വി. ഐ.ടി പ്രബിന്‍, സൂജ മാട്ടട എന്നിവരാണ് പരിശോധനയ്ക്കിടെ കാര്‍ പിടി കൂടിയത്.
ഒരു തവണ നിയമലംഘനം നടത്തിയ വാഹനത്തില്‍ വീണ്ടും നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന നടപടികള്‍ എടുക്കുമെന്നും സേഫ് കേരള കണ്‍ട്രോള്‍ റൂം എം.വി.ഐ പി.കെ.മുഹമ്മദ് ഷഫീക്ക് പറഞ്ഞു.
0 Response to "വിവാഹം വെറൈറ്റി ആക്കാൻ കാറിന് 'ജസ്റ്റ് മാരീഡ്' നമ്പര്‍; താലികെട്ട് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന വരന് മോട്ടോർ വാഹന വകുപ്പ് നൽകിയത് എട്ടിന്റെ പണി"
Post a Comment