അഭിഭാഷകര്‍ക്കായി സര്‍ക്കാര്‍ ചെലവിട്ടത് അഞ്ച് കോടിയിലധികം രൂപ; പെരിയ ഇരട്ടകൊലപാതകത്തില്‍ ഫീസ് 88 ലക്ഷം


സംസ്ഥാന സർക്കാർ പുറത്ത് നിന്നുള്ള അഭിഭാഷകർക്കായി ചിലവഴിക്കുന്നത് കോടികളെന്ന് റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഫീസിനത്തിൽ 5.03 കോടി രൂപ ചിലവഴിച്ചതായാണ് വിവരാവകാശ രേഖകള്‍ വഴി ലഭിക്കുന്ന വിവരം. സർക്കാരിനുവേണ്ടി കഴിഞ്ഞ അഞ്ച് വർഷക്കാലം വിവിധ കേസുകള്‍ വാദിക്കുന്നതിനായി സുപ്രീംകോടതി അഭിഭാഷകരുള്‍പ്പെടെ പതിനെട്ട് പേരാണ് എത്തിയത്. ഇവരുടെ യാത്രാ ചിലവ് ഉള്‍പ്പെടെ അഞ്ച് കോടിലധികം തുകയാണ് സർക്കാർ ചിലവഴിച്ചിട്ടുള്ളത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയില്‍ പുറത്തു നിന്നും വിവിധ കേസുകളിലായി സർക്കാരിന് വേണ്ടി ഹാജരായത് 18 അഭിഭാഷകരാണ്. 34 തവണയാണ് അഭിഭാഷകർ എത്തിയത്. ഇവരുടെ വിമാന യാത്രാ ചിലവ്, ഫീസിന് പുറമേ താമസം അടക്കം ചിലവായ കണക്കുകളും വിവരാവകാശ രേഖയില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. പെരിയ ഇരട്ട കൊലപാതകത്തില്‍ ഫീസായി നല്‍കിയത് 88 ലക്ഷം രൂപയാണ്. രേഖകള്‍ പ്രകാരം അഭിഭാഷകരുടെ വിമാനയാത്രയ്ക്കായി ചിലവാക്കിയത് 24.94 ലക്ഷം രൂപ. അഭിഭാഷക ഫീസിന് പുറമെ യാത്ര, താമസം അടക്കം ചിലവായത് 33.54 ലക്ഷം രൂപയെന്നുമാണ് കക്ക്
0 Response to "അഭിഭാഷകര്‍ക്കായി സര്‍ക്കാര്‍ ചെലവിട്ടത് അഞ്ച് കോടിയിലധികം രൂപ; പെരിയ ഇരട്ടകൊലപാതകത്തില്‍ ഫീസ് 88 ലക്ഷം"
Post a Comment