സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം; 215 പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ഡൗണ്‍

സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം; 215 പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ഡൗണ്‍

സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം; 215 പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ഡൗണ്‍



സംസ്ഥാനത്ത് 215 പഞ്ചായത്തുകളിലും 81 നഗരസഭാ വാർഡുകളിലും  ട്രിപ്പിൾ ലോക് ഡoൺ പ്രഖ്യാപിച്ചു. കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകനയോഗം ചേരും. മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം നാളെ നടക്കും. സംസ്ഥാനത്ത് രാത്രി കർഫ്യൂ  ആരംഭിച്ചു.  ദേശീയപാതകളിൽ ഉൾപ്പെടെ പരിശോധന കര്‍ശനമാക്കി. കോവിഡ് വ്യാപനം രൂക്ഷമായതോടെ കൂടുതൽ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം. എറണാകുളത്ത് 39 ഉം കോഴിക്കോട് 32 ഉം തൃശൂരിൽ 29 ഉം പഞ്ചായത്തുകൾ മുഴുവനായി ട്രിപ്പിൾ ലോക് സൗൺ പ്രഖ്യാപിച്ചു. കൊല്ലത്ത് 22 ഉം പത്തനംതിട്ടയിൽ 17 ഉം പഞ്ചായത്തുകളിൽ സമ്പൂർണ ലോക് ഡ്യൺ. ഇവിടങ്ങളിൽ അവശ്യ സാധന കടകൾ മാത്രമേ പ്രവർത്തിക്കൂ. 



രാത്രി പത്തുമുതല്‍ രാവിലെ ആറുവരെ രാത്രി കർഫ്യൂവും ആരംഭിച്ചു.  ആശുപത്രി യാത്രകൾ, അവശ്യ സർവീസുകൾ, ചരക്കു നീക്കം, മരണവുമായി ബന്ധപ്പെട്ട യാത്രകള്‍,  ദീർഘയാത്ര കഴിഞ്ഞുള്ള മടക്കം എന്നിവയ്ക്കു മാത്രമാണ് അനുമതി. മറ്റുള്ള അത്യാവശ്യ യാത്രക്കാർ സമീപത്തെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. അനാവശ്യയാത്രക്കാരെ പലയിടങ്ങളിലും പൊലീസ് തടഞ്ഞ് മുന്നറിയിപ്പ് നല്കി വിട്ടു.  കെ എസ് ആര്‍ ടിസി സര്‍വീസുകളുമുണ്ടാകില്ല. അതേസമയം, രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്ഡൗണും യുക്തിസഹമല്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. രാത്രിയിലും ഞായറാഴ്ചയുംമാത്രമാണോ വൈറസ് വ്യാപനമെന്നും ചോദ്യമുയരുന്നു. പകലത്തെ തിരക്ക് കുറയ്ക്കുകയാണെന്ന് അത്യാവശ്യമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗം കൂടുതല്‍ നിയന്ത്രമങ്ങള്‍ ആവശ്യമാണോ എന്ന കാര്യം ചര്‍ച്ച ചെയ്യും. നാളെ ചേരുന്ന വിദഗ്ധസമതിയോഗം നിലവിലെ സർക്കാർ നടപടികളിൽ വരുത്തേണ്ട മാറ്റങ്ങൾ തീരുമാനിക്കും.

0 Response to "സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം; 215 പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ഡൗണ്‍"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3